കഥയിൽ നിർണായക പ്രാധാന്യമുള്ള അമ്മ വേഷങ്ങളിലൂടെ രണ്ടാംവരവ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുൻനായിക മേനക. ടി.കെ. രാജീവ്‌കുമാർ റീമേക്ക് ചെയ്യുന്ന പത്മരാജൻ-ഭരതൻ ടീമിന്റെ ‘രതിനിർവേദ’മാണ് മേനക കമ്മിറ്റ് ചെയ്‌ത പുതിയ പ്രോജക്‌ട്. ശ്വേത മേനോൻ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ കെ.പി.എ.സി. ലളിത അനശ്വരമാക്കിയ ഇരുത്തംവന്ന വേഷം മേനക ഉൾക്കൊള്ളുന്നു.
‘ഓർക്കുട്ട് ഒരോർമ്മക്കൂട്ട്’ ആണ് മേനക പൂർത്തിയാക്കിയ ചിത്രം. ഇതിലെ സുന്ദരിയായ അമ്മവേഷം മേനകയെ സിനിമയിൽ ഉറപ്പിച്ചുനിർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പുതുമുഖ നായകന്മാരിൽ ഒരാളായ ബെൻ ലാലു അലക്‌സിന്റെ അമ്മയും ദേവന്റെ ഭാര്യയുമായി ചിത്രത്തിൽ മേനകയുടെ സാന്നിധ്യം ശ്രദ്ധേയമായിരിക്കും. മനോജ്-വിനോദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓർക്കൂട്ട് ഒരോർമ്മക്കൂട്ട്’ പുതുതലമുറയുടെ വീക്ഷണകോണിലുള്ള ചിത്രമാണ്. മറ്റു ചില പ്രൊജക്‌ടുകളിലേക്ക് കൂടി മേനക കരാറായിട്ടുണ്ട്.
Generated from archived content: cinema1_dec7_10.html Author: cini_vision