അടുത്തടുത്ത് തിയേറ്ററുകളിലെത്തിയ ‘ദോസ്‌താന’യും ‘ഫാഷനും’ വാർത്തകളിൽ നിറഞ്ഞതോടെ, ബോളിവുഡിൽ നമ്പർവൺ നായികാപദം പ്രിയങ്ക ചോപ്രക്ക് സ്വന്തമാകുന്നു. കരൺ ജോഹർ സംവിധാനം ചെയ്‌ത ദോസ്‌താനയിൽ അതീവസുന്ദരിയായിട്ടാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. സ്വിംസ്യൂട്ടണിഞ്ഞുള്ള രംഗങ്ങളുമുണ്ട്. ‘ദോസ്‌താന’യിലെ സ്‌ക്രീൻ പ്രസൻസ് സുന്ദരിക്ക് കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തുകഴിഞ്ഞു.
മധൂർ ഭണ്ഡാർക്കറുടെ ‘ഫാഷൻ’ മോഡലിംഗ്‌രംഗത്തെ പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ്. ഈ സിനിമയിൽ. മോഡൽ സുന്ദരിയായി മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രിയങ്കയെ തേടി അംഗീകാരങ്ങൾ എത്തുൻന്മ് സിനിമാവൃത്തങ്ങളിൽ സംസാരമുണ്ട്. മേഘ്‌ന മാഥൂർ എന്ന നായികാ കഥാപാത്രത്തെ പക്വതയോടെയാണ് സുന്ദരി ഉൾക്കൊണ്ടത്. അശുതോഷ് ഗോവാരിക്കരുടെ പുതിയ സിനിമയിൽ ഹർമാൻ ബാവേജയുടെ ജോഡിയായി അഭിനയിക്കുന്നതിന്റെ തിരക്കിലാണ് മലയാളത്തിൽ വേരുകളുള്ള പ്രിയങ്കയിപ്പോൾ.
Generated from archived content: cinema1_dec4_08.html Author: cini_vision