സിനിമയിൽ നിന്ന്‌ ബഹിഷ്‌കൃതനായ മണിക്ക്‌ തുണ കാട്‌

ഫോട്ടോഗ്രാഫറിലൂടെ കാട്ടിൽ നിന്ന്‌ നാട്ടിലിറങ്ങിയ ആദിവാസി ബാലൻ മണി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. വൻപരാജയമായ ഫോട്ടോഗ്രാഫർ പെട്ടിയിലായെങ്കിലും അതിലഭിനയിച്ച മണി മാധ്യമങ്ങൾക്ക്‌ പ്രിയങ്കരനാണിന്നും. ഫോട്ടോഗ്രാഫറിനു ശേഷം സിനിമാരംഗത്തു നിന്ന്‌ ആരും മണിയെ തിരിഞ്ഞു നോക്കിയിട്ടില്ല. എങ്കിലും മാധ്യമപ്രവർത്തകർ മണിക്കു പിന്നാലെയുണ്ട്‌.

ഫോട്ടോഗ്രാഫറിലെ പ്രകടനത്തിന്‌ സംസ്ഥാന അവാർഡ്‌ നേടിയ മണി തിരുവനന്തപുരത്തു വന്ന്‌ അവാർഡ്‌ വാങ്ങിയശേഷം വയനാടൻ കാടുകളിലേയ്‌ക്ക്‌ മടങ്ങിപ്പോയതാണ്‌. അന്തർമുഖനായ ഈ ആദിവാസി ബാലന്‌ പുറംലോകവുമായുള്ള സമ്പർക്കം സമ്മാനിച്ചത്‌ കടുത്ത അപകർഷതാബോധവും ഏകാന്തതയുമാണ്‌. പഠിപ്പു നിർത്തി കാടിന്റെ ഏകാന്തതയിൽ അഭയം കണ്ടെത്തുന്ന മണിയെ ഈയിടെ ചില ചാനൽ പ്രവർത്തകർ പിന്തുടർന്നു. അപരിഷ്‌കൃതത്വത്തിന്റെ പുറന്തോടിനുള്ളിൽ പുറംലോകത്തു നിന്ന്‌ ഒളിച്ചു ജീവിക്കാൻ വെമ്പുന്ന ഒരു തനി ആദിവാസി പയ്യനെയാണ്‌ അവർക്ക്‌ കാണാനായത്‌. അവൻ സിനിമയെയും അവാർഡിനെയുമൊക്കെ മനസിന്റെ പിന്നാമ്പുറത്തേയ്‌ക്ക്‌ തള്ളിമാറ്റിക്കഴിഞ്ഞിരുന്നു.

മണിയെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരണമെന്നും അതിന്‌ സിനിമയിൽ മണിയുടെ രക്ഷകനായി വന്ന മോഹൻലാൽ തന്നെ മുൻകൈയ്യെടുക്കണമെന്നുമാണ്‌ ഇപ്പോൾ ഉയരുന്ന മുറവിളി. പക്ഷെ സിനിമാലോകം ഇതൊന്നും അറിഞ്ഞ മട്ടുപോലും കാണിക്കുന്നില്ല.

സിനിമയിൽ വന്നതുകൊണ്ട്‌ പ്രതിഫലവും അവാർഡുമൊക്കെയായി നാല്പതിനായിരത്തോളം രൂപ മണിയുടെ പേരിലുള്ള ഫിക്സഡ്‌ എക്കൗണ്ടിലുണ്ട്‌. എന്നാൽ കിട്ടുന്നതെല്ലാം കുടിച്ചു തുലയ്‌ക്കുന്ന ആദിവാസി ജീവിതത്തിലേയ്‌ക്ക്‌ വലിച്ചെറിയപ്പെട്ടാൽ ഈ പണം മണിക്ക്‌ വിനാശകാരമായി മാറിയേക്കാം.

Generated from archived content: cinema1_dec4_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English