ഡബ്ബിംഗ് രംഗത്തും പിന്നണിഗാനരംഗത്തും ഒരേപോലെ ശ്രദ്ധ നേടുകയാണ് യുവഗായിക ചിന്മയി. ഗൗതമേനോൻ – സൂര്യ ടീമിന്റെ പുതിയ റിലീസ് ‘വാരണം ആയിരത്തിൽ നായിക സമീര റെഡ്‌ഡിക്ക് ശബ്‌ദം പകർന്ന ചിന്മയി തമിഴകത്ത് വീണ്ടുംചർച്ചാ വിഷയമായിക്കഴിഞ്ഞു. എ.ആർ. റഹ്‌മാന്റെ എക്കാലത്തെയും മികച്ച ഭാവഗാനങ്ങളിൽ ഒന്നായ ’ഒരു ദൈവം തന്ത പൂവേ‘ പാടി പിന്നണിഗാനരംഗത്ത് പ്രവേശിച്ച ചിന്മയി ഇതാദ്യമായല്ല ഡബ്ബ് ചെയ്യുന്നത്. ’സില്ലിപു ംരു കാതൽ‘ എന്ന സിനിമയിൽ ഭൂമികക്ക് ശബ്‌ദം നൽകിയിരുന്നു. തുടക്കം തുടർന്ന് തനീഷ (ഉന്നാലെ ഉന്നാലെ), പത്മപ്രിയ (ശത്തംപോടാതെ), ലേഖവാഷിംഗ്‌ടൺ (ജയം കൊണ്ടേൻ) കങ്കണറാണത്ത് (ദാംദൂം), വേദിക (ചക്കരക്കട്ടി)എന്നീ നായികമാർക്കും ശബ്‌ദം കടംകൊടുത്തു. ശത്തം പോടാതെയിൽ പത്മപ്രിയ്‌ക്ക് വേണ്ടി ഡബ്ബ് ചെയ്‌തത് സുഹാസിനി അടക്കമുള്ളവരുടെ പ്രശംസ നേടിയെടുത്തു.
കനത്തിൽ മൂത്തമിട്ടാൽ, ബോയ്‌സ്, വെയിൽ, ശിവാജി, ഭീമ, രാമേശ്വരം, ചണ്ടക്കോഴി എന്നീ തമിഴ് സിനിമകളിലും ജോധാ അക്‌ബർ, മംഗൾപാണ്‌ഡെ, ഗുരു എന്നീ ഹിന്ദി ചിത്രങ്ങളിലും പാടിത്തെളിഞ്ഞ ചിന്മയി ഒരു മലയാള ചിത്രത്തിലും സഹകരിച്ചിട്ടുണ്ട്
തിളക്കത്തിനുവേണ്ടി ’എന്നതവം…‘ എന്നു തുടങ്ങുന്ന കീർത്തനമാണ് ചിന്മയി ആലപിച്ചത്.
Generated from archived content: cinema1_dec2_08.html Author: cini_vision