ആക്ഷൻ-കോമഡി ചിത്രങ്ങളിലൂടെ ലോകം കീഴടക്കിയ ജാക്കിചാൻ മോഹൻലാലിനൊപ്പം സഹകരിക്കുന്നത് സൂപ്പർതാരത്തിന്റെ ആരാധകരടങ്ങുന്ന പ്രേക്ഷക ലക്ഷങ്ങളെ സന്തുഷ്ടരാക്കിയിരിക്കുകയാണ്. ‘കണ്ണേ മടങ്ങുക’ ഫെയിം ജയിംസ് ആൽബർട്ട് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാകുന്ന ചിത്രത്തിന് ‘നായർസാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റിൽ റോളിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു. സുഭാഷ് ചന്ദ്രബോസിനൊപ്പം ഐ.എൻ.എയിൽ പ്രവർത്തിച്ച കഥാപാത്രത്തെയാണ് സൂപ്പർതാരം പ്രതിനിധീകരിക്കുക.
ജാക്കിചാൻ ചിത്രങ്ങൾക്ക് വൻ സ്വീകരണമാണ് കേരളത്തിലെ തീയറ്ററുകളിൽ ലഭിച്ചുവരുന്നത്. ബഹുഭാഷാ ചിത്രം ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കും.
‘കണ്ണേ മടങ്ങുക’ പുരസ്‌കാരങ്ങൾ നേടിയെങ്കിലും തീയറ്ററുകളിൽ ചലനം സൃഷ്ടിച്ചില്ല. സൂപ്പർതാരങ്ങളുടെ സാന്നിധ്യം കൊണ്ട് ‘നായർസാൻ’ പ്രേക്ഷകരെ കീഴടക്കിയേക്കുമെന്ന് സംവിധായകന് പ്രതീക്ഷയുണ്ട്.
Generated from archived content: cinema1_dec29_07.html Author: cini_vision