കെ. മധു, എസ്. എൻ. സ്വാമി ടീമിന്റെ പുതിയ സിനിമയിൽ ജയറാം നായകനാകുന്നു. പതിവുപോലെ ഇൻവെസ്‌റ്റിഗേഷൻ സ്‌റ്റോറിയാണ് മധുവിനുവേണ്ടി സ്വാമി എഴുതിയിരിക്കുന്നത്. പുതുവർഷാരംഭത്തിൽ ജയറാം ഈ സിനിമയിൽ അന്വേഷണ ഉദ്യോഗസ്‌ഥനായി അഭിനയിച്ചു തുടങ്ങും. ജനുവരിയിലെ ആദ്യഘട്ട ഷൂട്ടിംഗിനു ശേഷം സത്യൻ അന്തിക്കാട് സിനിമയുടെ സെറ്റിയിൽ ജയറാം ജോയിൻ ചെയ്യും. സത്യൻ ചിത്രം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും. ഇതേതുടർന്ന് കെ. മധു ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗിൽ ജയറാം സഹകരിക്കും.
‘ഗോവ’ എന്ന തമിഴ് ചിത്രവും പുതുവർഷാരംഭത്തിൽ ജയറാമിന് പൂർത്തിയാക്കേണ്ടതുണ്ട്. പ്രിയദർശന്റെ അസോസിയേറ്റ് വിജയ് സംവിധാനം ചെയ്യുന്ന തമിഴ് പ്രൊജക്‌ടിനും താരം ഡേറ്റ് നൽകിയിട്ടുണ്ട്. ബിപിൻ പ്രഭാകറിന്റെ ‘സമസ്‌ത കേരളം.പി.ഒ.’ ആണ് റിലീസിംഗ് പ്രതീക്ഷിക്കുന്ന ജയറാമിന്റെ മലയാളസിനിമ.
Generated from archived content: cinema1_dec27_08.html Author: cini_vision