മുൻകാല നായികതാരം സെറീന വഹാബിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നവ്യ നായർ. നടൻ മഹേഷ് സംവിധാനം ചെയ്യുന്ന ‘കലണ്ടറി’ൽ സെറീന അവതരിപ്പിക്കുന്ന തങ്കം ജോർജ് എന്ന കോളേജ് അധ്യാപികയുടെ മകൾ കൊച്ചുറാണിയായി നവ്യ എത്തുന്നു. മാതൃ – പുത്രി ബന്ധത്തിന് ഏറെ പ്രാധാന്യം നൽകുന്ന സിനിമയിൽ പിഥ്വിരാജ് നായകനാകുന്നു. നവ്യയും പൃഥ്വിയും ജോഡിചേർന്ന സിനിമകളെല്ലാം തന്നെ ശ്രദ്ധേയങ്ങളായിരുന്നു.
മുൻകാല നായികമാരിൽ ശ്രദ്ധേയരായ ശാരദ, ഷീല എന്നിവർക്കൊപ്പം വേഷമിടാൻ നവ്യക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആദ്യചിത്രം ‘ഇഷ്‌ട’ത്തിൽ മുൻകാലനായിക ജയസുധയായിരുന്നു നവ്യക്കൊപ്പം സഹകരിച്ചത്.
Generated from archived content: cinema1_dec24_08.html Author: cini_vision