വിവാഹത്തിനെന്നപോലെ മമ്മൂട്ടിയുടെ നായികയാകാനും തയ്യാറെടുക്കുകയാണ്. മലയാളത്തിന്റെ നമ്പവൺ നായിക കാവ്യ മാധവൻ. തുറുപ്പു ഗുലാൻ ടീമായ മമ്മൂട്ടിയും ജോണി ആന്റണിയും സിബി ഉദയ്‌കൃഷ്‌ണയും വീണ്ടുമൊന്നിക്കുന്ന ‘പട്ടണത്തിൽ ഭൂത’ത്തിൽ നിന്നും കാവ്യ പിന്മാറുമെന്ന വാർത്തകളുണ്ടായിരുന്നു. കല്ല്യാണത്തിയതിയുമായി പൊരുത്തപ്പെട്ടുപോകുന്ന ഡേറ്റായതിനാലാണത്രെ സുന്ദരി പ്രൊജക്‌ടിന് പച്ചക്കൊടി കാട്ടിയിട്ടുള്ളത്. മമ്മൂട്ടിയുടെ നായികാപദം ആദ്യമായി സുന്ദരിയുടെ കൈകളിലെത്തുകയാണ്. കാവ്യയുടെ വിടവാങ്ങൽ ചിത്രം കൂടിയായിരിക്കുമിത്.
മോഡേൺ സുന്ദരിയായി മമ്മൂട്ടിക്കൊപ്പം കാവ്യ എത്തുന്നത് പ്രേക്ഷകർക്ക് കൗതുകമായിരിക്കും. ആദ്യമായി മോഹൻലാലിന്റെ നായികയായി ‘മാടമ്പി’യിൽ പക്വതയുള്ള റോളായിരുന്നു.
Generated from archived content: cinema1_dec23_08.html Author: cini_vision