ലജ്ജാവതി അറബിയിലും

ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തരംഗമുണർത്തിയ ജാസി ഗിഫ്‌റ്റിന്റെ ‘ലജ്ജാവതിയേ…’ ഗാനം അറബി, സിംഹള ഭാഷകളിലും. ലജ്ജാവതിയുടെ അറബി വേർഷൻ പാടുന്നത്‌ പ്രശസ്ത ഗായകൻ ഇഷാ അബ്ബാസാണ്‌. ‘നാരീ നാരീ…’ എന്നു തുടങ്ങുന്ന ആൽബം ഹിറ്റിലൂടെ ഗാനാസ്വാദകരുടെ മനസ്‌ കീഴടക്കിയ ഇദ്ദേഹം ‘ലജ്ജാവതിയേ..’ തനതു ശൈലിയിലൂടെ മികവുറ്റതാക്കിയേക്കും. റെക്കോഡിംഗിനായി സംഗീത സംവിധായകൻ ജാസിഗിഫ്‌റ്റ്‌ പുതുവർഷാരംഭത്തിൽ ഈജിപ്‌റ്റിലേക്ക്‌ പോകും.

മാതൃഭാഷയിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ ജാസി ഗിഫ്‌റ്റിന്‌ തിരക്കോടു തിരക്കാണ്‌. ‘ഹുഡു ഗാട്ട’ എന്ന കന്നട ചിത്രത്തിനുവേണ്ടി ഈ യുവാവ്‌ ഈണം പകർന്നു ഏഴു പാട്ടുകളും സൂപ്പർഹിറ്റായിക്കഴിഞ്ഞു. തെലുങ്ക്‌ ചിത്രം ‘സവാൽ’, തമിഴ്‌ചിത്രം ‘തിരുവാമ്പകം’ എന്നിവയിലെ ഗാനങ്ങളും ഗാനാസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്‌. എസ്‌.പി ബാലസുബ്രഹ്‌മണ്യം, ശങ്കർമഹാദേവൻ, ഹരിഹരൻ, ശ്രീറാം പാർത്ഥസാരഥി, ചിത്ര, ശ്രേയ ഗോസ്വാൽ തുടങ്ങിയ സംഗീതപ്രതിഭകളാണ്‌ ജാസിയുടെ ശിക്ഷണത്തിൽ പാടിയത്‌.

Generated from archived content: cinema1_dec20_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here