ബിജു ഡി.കണ്ണൻ സംവിധാനം ചെയ്യുന്ന ‘അപ്രകാരം തന്നെ’ എന്ന ചിത്രം ബിജുമേനോന് ഒരു വഴിത്തിരിവാകുമെന്ന് ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നു. സുധാകരൻ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരനായും വാസൂട്ടിയെന്ന അറുപത് കഴിഞ്ഞ വൃദ്ധനായുമാണ് ബിജുമേനോൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ഇരട്ടവേഷം ശ്രദ്ധിക്കപ്പെടുമെന്നു തന്നെയാണ് ബിജുമേനോന്റെ പ്രതീക്ഷ.
ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ചായം’ ആണ് സംവിധായകനായ ബിജു.ഡി.കണ്ണന്റെ ആദ്യചിത്രം. ഭാവനയാണ് അപ്രകാരം തന്നെയിലെ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. നിർമ്മാണം ജോസ്‌രാജ് ഫിലിംസ്, രചന ശിവപ്രസാദ് ഇരവിമംഗലം, ഛായാഗ്രഹണം നമ്പ്യാതിരി എന്നിവർ നിർവഹിക്കുന്നു.
Generated from archived content: cinema1_dec20.html Author: cini_vision