തുടർച്ചയായി ഒന്നു രണ്ട് സീരിയസ് സിനിമകളുടെ ഭാഗമായ പ്രിയാമണി സ്വിമ്മിംഗ് ഡ്രസ് അണിഞ്ഞ് ഇമേജ് തിരുത്തിക്കുറിക്കാൻ ഒരുങ്ങുന്നു. ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി നീന്തൽ വേഷമണിയാനാണ് സമ്മതം മൂളിയിരിക്കുന്നത്.
പരുത്തിവീരനിലെ പ്രകടനം ദേശീയ അവാർഡ് നേടിക്കൊടുത്തതും മണിരത്നം ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതും മറ്റും തന്റെ ഗ്ലാമർ റാണി ഇമേജ് മാറ്റിമറിക്കുമെന്ന ഭയമാണത്രേ നിന്തൽ വേഷമണിയാൻ പ്രിയാമണിയെ പ്രേരിപ്പിച്ചത്.
അങ്ങേയറ്റം പ്രൊഫഷണലായ പ്രിയാമണി കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി എന്തുവിട്ടുവീഴ്‌ചക്കും തയ്യാറാകുന്ന അപൂർവ്വം നടിമാരിൽ ഒരാളാണ്. തിരക്കഥയിലെ റോൾ ഉദാഹരണമായി ഉയർത്തികാട്ടാവുന്നതാണ്.
Generated from archived content: cinema1_dec1_08.html Author: cini_vision