അംബികയുടെ ചിത്രത്തിൽ ഇന്ദുതമ്പി

മിസ്‌കേരള പട്ടത്തിലൂടെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായ ഇന്ദു തമ്പി മുൻനായിക അംബിക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകുന്നു. ‘അനബെല്ല’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ടൈറ്റിൽ റോളാണ്‌ ഇന്ദുവിന്‌. പുതുമുഖനായകൻ ജോഡിയായെത്തും. തമിഴ്‌-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന അനബെല്ലയുടെ രചന നിർവഹിക്കുന്നത്‌ അംബികയുടെ സഹോദരൻ സുരേഷ്‌ നായർ. നീലത്താമരയിലൂടെ അഭിനയരംഗത്തെത്തിയ സുരേഷ്‌ ‘നിന്നിഷ്‌ടം എന്നിഷ്‌ടം’ രണ്ടാംഭാഗത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. സൗത്ത്‌ ഇന്ത്യൻ മീഡിയയുടെ ബാനറിൽ അർജുൻ നായർ നിർമിക്കുന്ന ‘അനബെല്ല’യുടെ പൂജ വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ നടക്കും.

ഒരു വനിതാ ഡയറക്‌ടറുടെ ചിത്രത്തിലൂടെ തുടക്കമിടാനാകുന്നത്‌, അതും ഒരു കാലത്ത്‌ ദക്ഷിണേന്ത്യ മുഴുവൻ കീഴടക്കിയ നമ്പർവൺ നായികയുടെ അരങ്ങേറ്റ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്‌ ഇന്ദു തമ്പി. മിസ്‌ കേരള ടൈറ്റിൽ കിട്ടിയ ഘട്ടത്തിൽ തന്നെ ഇന്ദുവിനെ തേടി തമിഴ്‌-മലയാളം പ്രൊജക്‌ടുകളിൽ നിന്ന്‌ നിരവധി ഓഫറുകൾ എത്തിയിരുന്നു. എന്നാൽ മികച്ച തുടക്കത്തിന്‌ കാത്തിരിക്കുകയാണ്‌ ഇന്ദു.

Generated from archived content: cinema1_dec16_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here