രസതന്ത്രം ടീം വീണ്ടുമൊന്നിക്കുന്ന സിനിമയിൽ നാലു നായികമാർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന വിഷുച്ചിത്രത്തിൽ മോഹൻലാലിന്റെ ജോഡി മീരാ ജാസ്മിനാണ്. മോഹിനി, ഖുശ്‌ബു, സീത തുടങ്ങിയവരും ശക്തമായ സ്ര്തീകഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമയിൽ മുകേഷ്, റഹ്‌മാൻ എന്നിവരുമുണ്ട്. പുതുവർഷാരംഭത്തിൽ ഷൂട്ടിംഗ് ആർംഭിക്കും.
സത്യൻ അന്തിക്കാട് ചിത്രത്തിൽ തുടർച്ചയായി ഇത് നാലാം തവണയാണ് മീരാ ജാസ്മിൻ നായികയാകുന്നത്. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നിവ മീരയ്‌ക്ക് ഏറെ പ്രസിദ്ധി നേടിക്കൊടുത്തിരുന്നു. രസതന്ത്രത്തിനു ശേഷം മോഹൻലാലിന്റെ ജോഡിയായി മീരയെത്തുന്നത് ആരാധകരിലും ആവേശം പടർത്തിയിട്ടുണ്ട്. വിനോദയാത്രയിൽ മുകേഷിന്റെ ഭാര്യയായി തിളങ്ങിയ സീത വീണ്ടും സത്യൻ ചിത്രത്തിൽ സഹകരിക്കാനായതിന്റെ സന്തോഷത്തിലാണ്. മോഹിനിയും ഖുശ്‌ബുവും സത്യൻ അന്തിക്കാടിനൊപ്പം അണിചേരുന്നത് ഇതാദ്യം.
Generated from archived content: cinema1_dec13_07.html Author: cini_vision