അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വീണ്ടുമൊന്നിക്കുന്ന സിനിമയിൽ വിദ്യ ബാലൻ നായികയാകുന്നു. ആർ. ബാലകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുല്യപ്രധാന്യമുള്ള റോളുകളാണ് സീനിയർ – ജൂനിയർ ബച്ചൻമാർക്ക്.
‘ദോസ്‌താന’യുടെ വിജയം അഭിഷേകിനെ വാർത്തകളിൽ നിറച്ചിരിക്കുകയാണ്. മണിരത്നത്തിന്റെ പുതിയ സിനിമ ‘രാവണനി’ൽ ഭാര്യ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ചുവരുന്ന അഭിഷേകിന് കൈനിറയെ ചിത്രങ്ങളുണ്ട്. റോഷൻ സിപ്പിയുടെ പുതിയ സിനിമയുടെ സൈറ്റിലാകും മണിരത്നം ചിത്രത്തെ തുടർന്ന് സഹകരിക്കുക. രാകേഷ് മെഹ്‌റയുടെ ‘പാഞ്ച കൗരവ്’ എന്ന പ്രോജക്‌ടിലും താരത്തിന് ഏറെ പ്രതീക്ഷയുണ്ട്. മെഹ്‌റയുടെ തന്നെ ‘ദില്ലി 6’ ആണ് പുതിയ റിലീസ്.
Generated from archived content: cinema1_dec11_08.html Author: cini_vision