മലയാളത്തിന്റെ പ്രിയ നടി മഞ്ഞ്‌ജുവാര്യർ വീണ്ടും അഭിനയരംഗത്തേക്ക് ‘ബോഡി ഗാർഡ്’ എന്ന ചിത്രത്തിലൂടെയാണ് മഞ്ഞ്‌ജു വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത് ഭർത്താവും നടനുമായ ദിലീപാണ് ഈ ചിത്രത്തിലെ നായകൻ. ജോണി സാഗരികയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഈ മാസം തന്നെ ഷൂട്ടിംഗ് തുടങ്ങും. വിഷുവിന് റിലീസ് ചെയ്യും.
വിവാഹശേഷം എട്ടുകൊല്ലത്തെ ഇടവേള കഴിഞ്ഞാണ് മഞ്ഞ്‌ജുവാര്യർ അഭിനയരംഗത്തേക്ക് വീണ്ടുമെത്തുന്നത്. സൂപ്പർഹിറ്റ് ചിത്രമായ കണ്ണെഴുതി പൊട്ടും തൊട്ട്‘ ആണ് ഏറ്റവും ഒടുവിൽ മഞ്ഞ്‌ജു അഭിനയിച്ച ചിത്രം. ട്വന്റി 20 എന്ന ചിത്രത്തിൽ മഞ്ഞ്‌ജു വാര്യർ അഭിനയിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും നടന്നില്ല.
Generated from archived content: cinema1_dec10_08.html Author: cini_vision