ബോളിവുഡിലേക്ക്‌ നയൻ ഉടനില്ല

നിരവധി ഓഫറുകളുണ്ടായിട്ടും ബോളിവുഡ്‌ പ്രവേശനത്തിന്‌ മടിച്ചുനിൽക്കുകയാണ്‌ നയൻതാര. ദക്ഷിണേന്ത്യയിൽ താരറാണിയായി വിലസുന്ന തനിക്ക്‌ ബോളിവുഡിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണത്രേ നയനെ ഹിന്ദിച്ചിത്രങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചത്‌.

തെലുങ്ക്‌ ചിത്രവുമായി ഡേറ്റ്‌ ക്ലാഷ്‌ ഉണ്ടാകുമെന്നു പറഞ്ഞ്‌ ബോളിവുഡിലെ ഒന്നാംനിര സംവിധായകൻ രാജ്‌കുമാർ സന്തോഷിയുടെ ഓഫർ നയൻ നിരാകരിച്ചത്‌ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ‘തരേ സമീൻ പർ’ ഫെയിം കഥാകൃത്ത്‌ അമേൽഗുപ്‌തയുടെ ഓഫർ അടുത്തിടെയാണ്‌ സുന്ദരി തമിഴ്‌-തെലുങ്ക്‌ തിരക്ക്‌ പറഞ്ഞ്‌ ഒഴിവാക്കിയത്‌.

അതേസമയം അതിരുവിട്ട്‌ ഗ്ലാമർ പ്രദർശിപ്പിക്കുന്നതിനാൽ നയൻതാരക്ക്‌ ബോളിവുഡിന്റെ മനംകവരാൻ എളുപ്പത്തിൽ കഴിയുമെന്നാണ്‌ ചലച്ചിത്രവൃത്തങ്ങൾ പറയുന്നത്‌. ദക്ഷിണേന്ത്യയിലെ തിരക്കൊഴിഞ്ഞിട്ട്‌ ഹിന്ദിയിൽ പയറ്റാമെന്ന തീരുമാനത്തിലാകാം നയൻ ഇങ്ങനെ പറയുന്നതത്രേ. 30 കഴിഞ്ഞാലും ബോളിവുഡിൽ നായികമാർക്ക്‌ ഡിമാന്റ്‌ ഏറെയാണെന്നതാവാം നയന്റെ ചിന്തക്കു പിന്നിൽ.

Generated from archived content: cinema1_aug9_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here