കാവ്യ തിരിച്ചുവരവിന്‌

വിവാഹബന്ധത്തിലെ തകർച്ചയെ മറികടക്കാൻ കാവ്യ മാധവൻ സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുന്നതായി വാർത്തകൾ. മലയാളത്തിലും തമിഴിൽ നിന്നുമായി അരഡസനോളം പ്രൊജക്‌ടുകൾ താരത്തിന്റെ ഡേറ്റിനുവേണ്ടി കാത്തുനിൽക്കുകയാണത്രെ. പക്ഷെ മികച്ച ബാനറും സംവിധായകനും മറ്റും പരിഗണിച്ചേ പുതിയ ചിത്രങ്ങൾ കാവ്യ സ്വീകരിക്കൂ എന്നു ചലച്ചിത്രവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പുതിയ പ്രൊജക്‌ടുകളിൽ ചിലതിന്‌ അടുത്തുതന്നെ സുന്ദരി പച്ചക്കൊടി കാട്ടുമെന്നറിയുന്നു.

നിഷാൽ ചന്ദ്രയുമായുള്ള വിവാഹബന്ധം തകർച്ചയുടെ വക്കിലാണെന്ന്‌ വാർത്ത പരക്കുംമുമ്പേ കാവ്യ സിനിമയിൽ തിരിച്ചെത്തുമെന്ന്‌ സിനിമാവൃത്തങ്ങൾ സൂചന നൽകിയിരുന്നു. മലയാളിത്തനിമയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ കുടിയേറിയ കാവ്യക്ക്‌ തിരിച്ചുവരവ്‌ എളുപ്പമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. തിയേറ്ററുകളിൽ ‘പട്ടണത്തിൽ ഭൂത’മുള്ളതും അനുകൂലഘടകമാണ്‌.

Generated from archived content: cinema1_aug8_09.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here