തമിഴിന്റെ തണലിൽ

തമിഴ്‌ സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ്‌ ഐശ്വര്യറായ്‌. കുടുംബിനിയായി മാറിയ താരറാണിക്ക്‌ കാമ്പുള്ള കഥാപാത്രങ്ങൾ തമിഴകത്തുനിന്നും തേടിവന്നാൽ ഇനി ‘നോ’ പറയില്ലത്രെ. വിവാഹശേഷം ഗ്ലാമർ പ്രദർശനം കുറച്ചുവരുന്ന ഐശ്വര്യ സെയ്‌ഫായ ഇടമായാണ്‌ തമിഴിൽ സിനിമാവേദിയെ കാണുന്നത്‌. മണിരത്നത്തിന്റെ ‘രാവണ’നെ തുടർന്ന്‌ ഷങ്കറിന്റെ യന്തിരൻ തീയറ്ററുകളിലെത്തുന്നതോടെ തമിഴിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിക്കാമെന്ന്‌ ബച്ചൻ കുടുംബത്തിലെ മരുമകൾ പ്രതീക്ഷിക്കുന്നു.

ആദ്യമായി രജനീകാന്തിന്റെ നായികാവേഷമണിഞ്ഞ ‘യന്തിരൻ’ തന്റെ അഭിനയജിവിതത്തിൽ നിർണായക പ്രാധാന്യമുള്ള ചിത്രമാണെന്ന്‌ ഐശ്വര്യ പറയുന്നു. ആത്മാർത്ഥതയോടെയാണ്‌ ‘യന്തിരനി’ലെ നായികയെ ഉൾക്കൊണ്ടതെന്നും ഇതിനായി ഏറെ കഷ്‌ടപ്പാടുകൾ സഹിച്ചതായും ഓഡിയോ റിലീസിംഗിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ചടങ്ങിൽ താരം വ്യക്തമാക്കി.

‘ജീൻസ്‌’ എന്ന ഹിറ്റിനുശേഷം ഷങ്കറിന്റെ സംവിധാനത്തിൻ കീഴിൽ ഐശ്വര്യറായ്‌ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ്‌ യന്തിരൻ.

അതേസമയം അമ്മയാകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഐശ്വര്യ സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിൽക്കുമെന്ന്‌ ബോളിവുഡിൽ വാർത്ത പരക്കുന്നുണ്ട്‌.

Generated from archived content: cinema1_aug7_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here