‘ഒരേ കടലി’ലെ ദീപ്‌തിയെപ്പോലെ ‘സ്വപ്‌നമാളിക’യിലെ ഗൗരിയും മീരാ ജാസ്‌മിനെ വീണ്ടും അംഗീകാരങ്ങളുടെ ലോകത്തെത്തിച്ചേക്കും. മോഹൻലാൽ അവതരിപ്പിക്കുന്ന അപ്പുനായരെ ആരാധനയോടെ നോക്കിക്കാണുന്ന കഥാപാത്രത്തിന് വിവിധ ഭാവങ്ങൾ ഉൾക്കൊളേളണ്ടതുണ്ട്. പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗൗരിയെ ആവാഹിക്കാൻ മീരക്ക് എളുപ്പത്തിൽ കഴിയുമെന്നതിനാൽ കഥാചർച്ച നടക്കുമ്പോൾ തന്നെ ഈ നടിയുടെ പേര് ഉയർന്നുവന്നിരുന്നു. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്കുശേഷം മീരാ ജാസ്‌മിൻ മോഹൻലാലിനൊപ്പം അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ‘സ്വപ്‌നമാളിക’ക്ക്.
മോഹൻലാലിന്റെ കഥക്ക് എസ്. സുരേഷ്‌ബാബു തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.എ. ദേവരാജ്. ഈ ചിത്രത്തിൽ അച്‌ഛനും മകനുമായി മോഹൻലാലിനെ ഡബിൾ റോളിൽ അവതരിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അച്‌ഛൻ വേഷത്തിന് പ്രാധാന്യം കുറഞ്ഞതിനാൽ ഈ റോളിന് പുതിയ നടനെ തേടുകയാണ് അണിയറക്കാരിപ്പോൾ.
Generated from archived content: cinema1_aug6_08.html Author: cini_vision