ട്രാഫിക്കിലേയും ചാപ്പാകുരിശിലേയും മേഡേണ്‍ വേഷങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ച രമ്യാ നമ്പീശന്‍ ഗായികയാകുന്നു. പി ബാലചന്ദ്രന്റെ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് രമ്യ പിന്നണിയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ അതിഥി വേഷമവതരിപ്പിക്കാനെത്തിയ താരത്തെ പാടാന്‍ ക്ഷണിച്ചത് പ്രശസ്ത സംഗീത സംവിധായകന്‍ ശരത്താണ്.
സൗഹൃദ സംഭാഷണത്തിനിടെ തന്റെ പാട്ടു പാടാമോ എന്നു ശരത് ചോദിക്കുകയായിരുന്നെന്നാണ് രമ്യ പറയുന്നത്. സിനിമയില്‍ ആദ്യമായാണ് പാടുന്നതെങ്കിലും ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള രമ്യ ‘ചോറ്റാനിക്കര ഭഗവതി അമ്മന്‍’ പോലുള്ള നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. രണ്ടാം ക്ലാസ് മുതല്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന താന്‍ സമയം കിട്ടുമ്പോഴെല്ലാം ക്ലാസുകളില്‍ പങ്കെടുക്കാറുണ്ടന്നാണ് താരം പറയുന്നത്.
Generated from archived content: cinema1_aug20_11.html Author: cini_vision