എസ്‌.എം.എസ്‌. 22ന്‌ തിയേറ്ററുകളിൽ

സർജുലാൽ സംവിധാനം ചെയ്യുന്ന എസ്‌.എം.എസ്‌ ആഗസ്‌റ്റ്‌ 22ന്‌ തിയേറ്ററുകളിൽ എത്തും.

സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചിന്തോദ്ദീപകമായ ഒരു വിനോദ ചിത്രമാണിത്‌. രണ്ട്‌ വ്യത്യസ്‌ത ദേശങ്ങളിൽ ഒരേസമയം ഒരു എസ്‌.എം.എസ്‌. വരുത്തിത്തീർത്ത ദുരന്തങ്ങളാണ്‌ എസ്‌.എം.എസിന്റെ പ്രമേയം.

വിവാഹനിശ്ചയവേളയിൽ സ്വഭാവദൂഷ്യം ആരോപിച്ച്‌ വരനും സംഘവും ഇറങ്ങിപോയതിലും അതിന്റെ അപമാനം താങ്ങാനാകാതെയുണ്ടായ പിതാവിന്റെ വേർപാടിലും മാനസിക നില തെറ്റിയ പായൽ എന്ന പെൺകുട്ടി, അമ്മയോടൊപ്പം ആത്മജ്യോതി നിലയം എന്ന മെന്റൽ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ എത്തിച്ചേരുന്നിടത്താണ്‌ സിനിമ ആരംഭിക്കുന്നത്‌.

മുകേഷ്‌, ബാല, നവ്യാ നായർ, ജഗതി ശ്രീകുമാർ, അനൂപ്‌ചന്ദ്രൻ, ജയകൃഷ്‌ണൻ, മധുവാര്യർ, നിയാസ്‌, അഗസ്‌റ്റിൻ, കോട്ടയം നസീർ, പൂർണ്ണിക, ശോഭ മോഹൻ, അംബികാ മോഹൻ, കുളപ്പിളളി ലീല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനരചന- വയലാർ ശരത്‌ചന്ദ്രവർമ്മ, ഛായാഗ്രഹണം- കളമ്പൂർ ബാബുരാജ്‌, എഡിറ്റിംഗ്‌ – എം.ഡി സുകുമാരൻ, വസ്‌ത്രാലങ്കാരം – കുക്കു ജീവൻ, ചമയം – ജയമോഹൻ, കലാസംവിധാനം – നാഥൻ മണ്ണൂർ, നിർമാണ നിർവ്വഹണം – പീറ്റർ ഞാറക്കൽ, സംഘട്ടനം -മാഫിയ ശശി, കോറിയോഗ്രാഫി- കൂൾ ജയന്ത്‌, രേഖ മഹേഷ്‌, കഥ, നിർമാണം – ഒ.വി. പ്രസന്നൻ. വലിയവീട്ടിൽ റിലീസാണ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്‌.

Generated from archived content: cinema1_aug18_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English