മമ്മൂട്ടിയുടെ ‘മായാബസാറി’ലെ മായയായി മലയാളി പ്രേക്ഷകരെ കീഴടക്കാനുളള ദൃഢനിശ്ചയത്തിലാണ് മറുനാടൻ സുന്ദരി ഷീല. അരങ്ങേറ്റ ചിത്രം മായാബസാറാണെങ്കിലും അല്ലു അർജുന്റെ ‘കൃഷ്‌ണ’യിലൂടെ ഇതിനകം സുന്ദരി മലയാളികൾക്ക് പ്രിയങ്കരിയായിക്കഴിഞ്ഞു. മൊഴിമാറ്റചിത്രങ്ങളിലൂടെ മലയാളക്കര കീഴടക്കിയ അല്ലു അർജുന്റെ ജോഡിയായി എത്തിയത് ഷീലക്ക് അനുഗ്രഹമായിരിക്കയാണ്.
പേരുമാറിയാണ് സുന്ദരി മലയാളത്തിൽ പ്രവേശിക്കുന്നത്. മായാബസാറിലെ കഥാപാത്രത്തിന്റെ പേരാണ് സ്വീകരിച്ചിരിക്കുന്നത്- മായ. പേരുമാറി മലയാളത്തിലെത്തിയ മറുനാടൻ സുന്ദരിമാരിൽ ഭൂരിഭാഗം പേർക്കും പിന്നീട് ഇത് തിരുത്തേണ്ടി വന്നിട്ടുണ്ട്. സ്‌നേഹ, ചാർമി, ഛായാസിംഗ് എന്നിവർ ഉദാഹരണം. യഥാക്രമം മാനസി, കല്യാണി, മിന്ന എന്നീ പേരുകളുമായാണ് ഇവർ മലയാളപ്രവേശം നടത്തിയത്. എന്നാൽ സ്വന്തം പേരുകളിലാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ ഇവരെ തിരിച്ചറിയുന്നത്.
Generated from archived content: cinema1_aug13_08.html Author: cini_vision