തിരക്കഥ, കോക്‌ടെയിൽ, ട്രാഫിക് എന്നീ ചിത്രങ്ങളിലൂടെ അഭിനയശേഷി തെളിയിച്ച അനുപ് മേനോന് അവസരങ്ങളേറുന്നു. കുമാർ നന്ദ സംവിധാനം ചെയ്യുന്ന മുല്ലശേരി മാധവൻകുട്ടി നേമം പി.ഒ.ആണ് അനൂപ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ. അനൂപ് ടൈറ്റിൽറോളിൽ നിറയുന്ന സിനിമയിൽ മിസ് കേരള റണ്ണറപ്പും ലാവൻഡർ സിനിമയിലെ നായികയുമായ സോണൽ ദേവരാജ് അനൂപിന്റെ ജോഡിയാകുന്നു. ബേബിഎസ്‌തേർ ഇവരുടെ മകളായി മുഖ്യ റോളിലുണ്ട്.
ഇമേജിൽ കുരുങ്ങുമെന്ന തിരിച്ചറിവിൽ തന്നെ തേടിയെത്തിയ ഒരേപോലെയുള്ള കഥാപാത്രങ്ങളെല്ലാം ഒഴിവാക്കിയ അനൂപ് വേറിട്ട വേഷമായ മാധവൻകുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
നിയമ ബിരുദധാരിയായ അനൂപ് സൂര്യ, കൈരളി ചാനലുകളിൽ പ്രഭാത പരിപാടികളുടെ അവതാരകനായാണ് കരിയർ ആരംഭിച്ചത്. തുടർന്ന് ഏതാനും ടെലിഫിലിമുകളും സീരിയലുകളിലും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്‌തു. വിനയൻ സംവിധാനം ചെയ്‌ത കാട്ടുചെമ്പകത്തിൽ ജയസൂര്യക്കൊപ്പം തുല്യപ്രധാന്യമുള്ള കഥാപാത്രം അവതരിപ്പിച്ചാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. പകൽനക്ഷത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും പേരുനേടി.
Generated from archived content: cinema1_april14_11.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English