ഡിംപിൾ കപാഡിയ മലയാളത്തിൽ

നവാഗതനായ ഉമർ കരിക്കാട്‌ സംവിധാനം ചെയ്യുന്ന ‘ബോംബെ മിഠായി’ എന്ന ചിത്രത്തിലൂടെ ബോളിവുഡ്‌ താരം ഡിംപിൾ കപാഡിയ മലയാളത്തിൽ. അമർസിംഗും ഈ സിനിമയിൽ ഡിംപിളിനൊപ്പം ശ്രദ്ധേയ റോളിലുണ്ട്‌. വിനു മോഹൻ, വെങ്കട്ട്‌, ഹരിശ്രീ അശോകൻ, വിജയരാഘവൻ, ജഗതി ശ്രീകുമാർ, സുരാജ്‌ വെഞ്ഞാറമൂട്‌, സലിംകുമാർ, മാമുക്കോയ, ഭീമൻ രഘു എന്നിവർ ‘ബോംബെ മിഠായി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഐ.എം.എം. ഫിലിംസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകരിൽ ഒട്ടുമിക്കവരും പുതുമുഖങ്ങളാണ്‌.

തൊഴിൽരഹിതരായ സുരേഷ്‌, സുലൈമാൻ എന്നീ ചെറുപ്പക്കാർ പണം സമ്പാദിക്കാനായി നിരവധി ജോലികളിൽ ഏർപ്പെടുന്നതും തുടർന്ന്‌ ഒരു കൊലപാതകക്കേസിൽപ്പെടുന്നതുമാണ്‌ ചിത്രത്തിന്റെ കാതൽ.

Generated from archived content: cinema1_apr6_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here