‘ഹെയ്‌സൽ മേരി’യിൽ മണിക്കുട്ടൻ

ജോർജ്‌ കിത്തുവിന്റെ പുതിയ സിനിമ ‘സ്വപ്‌നങ്ങളിൽ ഹെയ്‌സൽ മേരി’യിൽ യുവതാരം മണിക്കുട്ടൻ നായകനാകുന്നു. ഭാമ ടൈറ്റിൽറോളിൽ പ്രത്യക്ഷപ്പെടുന്ന ഈ സ്‌ത്രീപക്ഷ സിനിമയിൽ മുകേഷും നായകനിരയിലുണ്ട്‌. തിലകൻ, ജഗതി, വിനീത്‌കുമാർ, മാമുക്കോയ തുടങ്ങിയവരും മുഖ്യവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്‌ എം.ഡി. സുകുമാരൻ. ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയ വരികൾക്ക്‌ ജർസൺ ആന്റണി സംഗീതം പകരുന്നു. മംഗലശേരി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കണ്ണൂരിൽ പുരോഗമിക്കുന്നു.

വിനയന്റെ ‘ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ’ എന്ന ചിത്രത്തിനുശേഷം മണിക്കുട്ടൻ-ഭാമ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്‌ ‘സ്വപ്‌നങ്ങളിൽ ഹെയ്‌സൽ മേരി’. യുവനിരയിൽ ശ്രദ്ധേയനായ മണിക്കുട്ടൻ താരസംഘടന നിർമിക്കുന്ന ട്വന്റി 20യിൽ അഭിനയിച്ചു കഴിഞ്ഞു. നയൻതാരക്കൊപ്പമുളള നൃത്തരംഗത്തിൽ മണിക്കുട്ടനെ കൂടാതെ പൃഥ്വിരാജ്‌, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്‌.

തമിഴകത്തുനിന്നും നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും മികച്ച തുടക്കത്തിനായി കാത്തിരിക്കുകയാണ്‌ മണിക്കുട്ടൻ.

Generated from archived content: cinema1_apr3_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here