മിത്രയുടെ സമയം

‘ബോഡിഗാർഡ്‌’ തമിഴ്‌ റീമേക്ക്‌ ‘കാവൽക്കാരനി’ലും ഉപനായികാവേഷം മലയാളി സുന്ദരി മിത്ര കുര്യന്‌. വിജയ്‌-അസിൻ, ജോഡി അരങ്ങുതകർക്കുന്ന പ്രോജക്‌ടിൽ തമിഴകത്തെ മുൻനിരനായികമാരെ പരിഗണിച്ചിരുന്നു. സേതുലക്ഷ്‌മി എന്ന കഥാപാത്രത്തെ തനതുശൈലിയിൽ അനശ്വരമാക്കിയ മിത്രയെ ഒടുവിലാണ്‌ അണിയറക്കാർ-റിമേക്കിൽ കരാർ ചെയ്‌തത്‌. വിജയ്‌ ചിത്രത്തിന്റെ ഭാഗമാകുക വഴി മിത്ര തമിഴിൽ കൂടുതൽ സ്വീകര്യയായേക്കും. സിദ്ദിഖ്‌ തന്നെയാണ്‌ ‘കാവൽക്കാരന്റെ’ രചനയും സംവിധാനവും നിർവഹിക്കുന്നത്‌. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലും മിത്രക്ക്‌ ക്ഷണമുണ്ട്‌.

Generated from archived content: cinema1_apr29_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here