‘പട്ടണത്തിൽ ഭൂത’ത്തിൽ മമ്മൂട്ടി ബൈക്ക്‌ അഭ്യാസി

വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങൾക്കു പുറകെയാണ്‌ സൂപ്പർതാരം മമ്മൂട്ടി എന്നും. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘പട്ടണത്തിൽ ഭൂതം’ എന്ന സിനിമയിൽ പുതിയ ഗെറ്റപ്പിൽ താരമെത്തും. സർക്കസിലെ മോട്ടോർ ബൈക്ക്‌ അഭ്യാസിയായി മമ്മൂട്ടി സ്‌ക്രീനിൽ നിറയുന്നത്‌ ആരാധകരിൽ ആവേശം പടർത്തിയേക്കും. പ്രത്യേക സാഹചര്യത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ബൈക്ക്‌ അഭ്യാസിയുടെ ശരീരത്തിൽ അമാനുഷിക സിദ്ധി കടന്നുകൂടുന്നതും തുടർന്നുളള സംഭവവികാസങ്ങളുമാണ്‌ ‘പട്ടണത്തിൽ ഭൂത’ത്തിന്റെ കാതൽ.

‘സി.ഐ.ഡി മൂസ’യിലൂടെ ദിലീപിനെ കുട്ടികളുടെ പ്രിയതാരമാക്കി മാറ്റിയ ജോണി ആന്റണി പട്ടണത്തിൽ ഭൂതത്തിലൂടെ മമ്മൂട്ടിക്ക്‌ ഈ ഇമേജ്‌ ചാർത്തിക്കൊടുക്കാൻ ശ്രമിക്കുകയാണ്‌.

‘കുട്ടികളുടെ സിനിമ’യിൽ മമ്മൂട്ടി അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുളളൂ; മനുഅങ്കിൾ പോലെ ചുരുക്കം സിനിമകളിൽ. സിബി – ഉദയൻ ടീം രചന നിർവഹിക്കുന്ന പട്ടണത്തിൽ ഭൂതത്തിലെ നായികയെയും മറ്റു താരങ്ങളെയും തീരുമാനിച്ചിട്ടില്ല.

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘കാർണിവലി’ൽ മമ്മൂട്ടി ബൈക്ക്‌ അഭ്യാസിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

Generated from archived content: cinema1_apr29_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here