ലാലിന്റെ കാർഗിലിൽ വിവേക്‌ ഓബ്‌റോയ്‌

മോഹൻലാൽ-മേജർ രവി ടീം ‘കീർത്തിചക്ര’ക്കു ശേഷം ഒന്നിക്കുന്ന ‘കാർഗിലി’ൽ വിവേക്‌ ഓബ്‌റോയും. ബഹുഭാഷാ ചിത്രമായതിനാലാണ്‌ ബോളിവുഡിലെ അനിഷേധ്യതാരമായ വിവേകിനെയും പ്രോജക്‌ടിൽ സഹകരിപ്പിക്കുന്നത്‌. ‘കീർത്തിചക്ര’യിലൂടെ പ്രേക്ഷകമനസ്സിൽ ആഴത്തിൽ പതിഞ്ഞ മേജർ മഹാദേവനായി സൂപ്പർതാരം മോഹൻലാൽ ഒരിക്കൽകൂടി എത്തുകയാണ്‌. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കും. ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ്‌ ദാമോദരനാണ്‌ ‘കാർഗിൽ’ നിർമ്മിക്കുന്നത്‌. മോഹൻലാലും വിവേക്‌ ഓബ്‌റോയും ഇതാദ്യമായല്ല ഒരു പ്രോജക്‌ടിനുവേണ്ടി ഒന്നിക്കുന്നത്‌. രാംഗോപാൽവർമ്മയുടെ ‘കമ്പനി’യാണ്‌ ഈ ടീം സഹകരിച്ച ആദ്യചിത്രം. വിവേകിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്‌.

Generated from archived content: cinema1_apr21_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here