‘ദേ ഇങ്ങോട്ടുനോക്കിയേ’ വിഷുവിന്‌

നീണ്ട ഇടവേളക്കുശേഷം ബാലചന്ദ്രമേനോൻ സംവിധാനരംഗത്ത്‌ തിരിച്ചെത്തുന്ന ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ വിഷുവിന്‌ തീയേറ്ററുകളിലെത്തും. പുതുമുഖം സാറയും ജയസൂര്യയും നായികാനായകന്മാരാകുന്ന ചിത്രത്തിൽ തിലകൻ, രാജൻ പി.ദേവ്‌, നെടുമുടി വേണു, ജഗതി, കൽപന, സലിംകുമാർ, ഇന്ദ്രൻസ്‌, ജനാർദ്ദനൻ, കൊച്ചുപ്രേമൻ, സുകുമാരി തുടങ്ങി വൻതാരനിരതന്നെ അണിനിരക്കുന്നു.

അഭിനയപ്രധാനമായ റോളിലാണ്‌ ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ പ്രത്യക്ഷപ്പെടുന്നത്‌. മുഖ്യമന്ത്രി, വെട്ടുകാട്‌ സദാശിവൻ ഈ നടന്റെ കരിയറിൽ വേറിട്ടു നിൽക്കും. പോലീസ്‌ കമ്മീഷണർ ജോജിയായി ബാലചന്ദ്രമേനോൻ പ്രത്യക്ഷപ്പെടുന്നു. ഭാര്യാവേഷത്തിൽ ലെനയും.

അനശ്വരനടൻ ഭരത്‌ഗോപിയുടെ അവസാനചിത്രമെന്ന നിലയിലും ‘ദേ ഇങ്ങോട്ടുനോക്കിയേ’ ശ്രദ്ധേയമാണ്‌. എ.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാലചന്ദ്രമേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം അനൂപ്‌ നിർമിക്കുന്നു. കൈതപ്രം, ഗിരീഷ്‌ പുത്തഞ്ചേരി, ചന്ദ്രു എന്നിവരുടെ വരികൾക്ക്‌ എം. ജയചന്ദ്രൻ ഈണം പകരുന്നു.

വൈശാഖ്‌ ഫിലിംസ്‌ വിഷുവിന്‌ ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ തീയേറ്ററുകളിലെത്തിക്കും.

Generated from archived content: cinema1_apr1_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here