‘ട്വന്റി 20’യിലൂടെ തൃഷ മലയാളത്തിൽ

താരസംഘടന നിർമിക്കുന്ന സിനിമയിൽ അന്യഭാഷാ താരവും. ‘അമ്മ’യുടെ ബാനറിൽ ഒരുങ്ങുന്ന ‘ട്വന്റി 20’യിൽ മീരാജാസ്‌മിനു പകരക്കാരിയായി താരസുന്ദരി തൃഷയെ കൊണ്ടുവരാനുളള നീക്കത്തിലാണ്‌ അണിയറപ്രവർത്തകർ. ഡേറ്റ്‌ ലഭിച്ചാൽ തൃഷയുടെ മലയാള പ്രവേശമെന്ന നിലയിലും ‘ട്വന്റി 20’ വാർത്തകളിൽ നിറയും.

തമിഴ്‌-തെലുങ്ക്‌ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ തിരക്കായതിനാലാണ്‌ മീരാ ജാസ്‌മിൻ അവസാന നിമിഷം ‘അമ്മച്ചിത്രം’ ഒഴിവാക്കിയത്‌. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിർമാതാവും കൂടിയായ ദിലീപിന്റെ ജോഡിയായി ആദ്യഘട്ടത്തിൽ തന്നെ മീര പ്രോജക്‌ടിൽ കയറിക്കൂടിയിരുന്നു. നിശ്ചിതസമയത്ത്‌ ഷൂട്ടിംഗ്‌ നടക്കാതിരുന്നതുമൂലം ‘ട്വന്റി 20’യിൽ നിന്നും പിന്മാറാൻ മീര നിർബന്ധിതയാകുകയായിരുന്നു.

തമിഴകം മലയാളി സുന്ദരിമാർ അടക്കിവാണതോടെ അന്യഭാഷകളിലേക്ക്‌ ചേക്കേറാൻ താൽപര്യപ്പെട്ടുവരുന്ന തൃഷ മലയാള സിനിമാ ചരിത്രത്തിൽ ഇടംപിടിക്കുന്ന ചിത്രം ഒഴിവാക്കില്ലെന്നാണ്‌ ചലച്ചിത്രവൃത്തങ്ങൾ നൽകുന്ന സൂചന.

Generated from archived content: cinema1_apr18_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here