സൂപ്പർതാരം മോഹൻലാലിന്റെ മകനായി പൃഥ്വിരാജ് അഭിനയിക്കുന്നു. കെ.എ ദേവരാജൻ സംവിധാനം ചെയ്യുന്ന ‘സ്വപ്നമാളിക’യിൽ ലാൽ പൃഥ്വിയുടെ പിതാവായി പ്രത്യക്ഷപ്പെടുമെന്നാണ് അണിയറവൃത്തങ്ങൾ നൽകുന്ന സൂചന. ബി ഉണ്ണികൃഷ്ണനാണ് താരങ്ങൾക്ക് വ്യത്യസ്ത ഇമേജ് നൽകുന്ന കഥാപാത്രങ്ങളുടെ സ്രഷ്ടാവ്. സംവിധാനരംഗത്തും കയ്യൊപ്പ് പതിപ്പിച്ച ഉണ്ണികൃഷ്ണന്റെ തിരക്കഥയായിരിക്കും ‘സ്വപ്നമാളിക’യുടെ അടിത്തറ.
ലാൽ ജോസിന്റെ ‘കസിൻസ്’ ആണ് മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷനിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ. ഇരുവരെയും അണിനിരത്തി ഒരേസമയം രണ്ട് പ്രോജക്ടുകൾ അനൗൺസ് ചെയ്തിരിക്കുന്നത് പ്രേക്ഷകരിൽ കൗതുകമുണർത്തിയിരിക്കയാണ്. അതേസമയം പൃഥ്വിരാജിന്റെ അച്ഛനായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന വാർത്ത സൂപ്പർതാരത്തിന്റെ ആരാധകർക്കിടയിൽ സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്.
Generated from archived content: cinema1_9_08.html Author: cini_vision