സ്‌ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി കമൽ ഒരുക്കുന്ന പുതിയ ചിത്രമാണ് പെരുമഴക്കാലം. ജീവിതവും വിധിയും നല്‌കിയ വേദനകളുടെ പെരുമഴയിൽ പരസ്പരം സാന്ത്വനമാകുന്ന രണ്ട് സ്‌ത്രീകളുടെ കഥയാണ് പെരുമഴക്കാലത്തിന്റേത്. മീരാജാസ്‌മിനും കാവ്യയ്‌ക്കും ലഭിച്ച ശക്തമായ കഥാപാത്രങ്ങളാണ് റസിയയും, ഗംഗയും. ദിലീപിന്റെ ശ്രദ്ധേയമായ ഒരു കഥാപാത്രവും ഈ സിനിമയുടെ പ്രത്യേകതയാകുന്നു. സ്‌ത്രീകഥാപാത്രങ്ങളെ കഥ പറഞ്ഞുപോകാനും പാട്ടുപാടാനുമുളള ഉപകരണത്തിൽനിന്നും വ്യത്യസ്തമായ ഭാവത്തോടെയാണ് തിരക്കഥാകൃത്ത് ടി.എ. റസാഖ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സ്‌ത്രീയേയും പുരുഷനേയും സമഭാവനയോടെ കാണുവാനുളള ഒരു ശ്രമം.
സലിംകുമാർ, സാദ്ദിഖ്, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രസികർ ഫിലിംസിന്റെ ബാനറിൽ സലിം പടിയത്താണ്. കൈതപ്രത്തിന്റെയും റഫീഖ് അഹമ്മദിന്റെയും രചനയിൽ എം.ജയചന്ദ്രൻ ഈണം പകർന്ന അഞ്ചുഗാനങ്ങൾ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം പി.സുകുമാർ നിർവഹിക്കുന്നു.
Generated from archived content: cinema_oct13.html