‘ശംഭു’ ചിത്രീകരണമാരംഭിച്ചു

യുവനിരയിലെ ശ്രദ്ധേയനായ അഭിനേതാവാണ്‌ വിജയകുമാർ. വിജയകുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്‌ സി.വി.എസ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.ബി.മധു സംവിധായം ചെയ്യുന്ന ശംഭു.

രഞ്ഞ്‌ജീഷും ഷൈജുവും ചേർന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും ഗാനാലേഖനവും ഇക്കഴിഞ്ഞ ഏപ്രിൽ 26-ന്‌ കൊച്ചിയിലെ സരോവരം ഓഡിറ്റോറിയത്തിൽ നടന്നു. ചലച്ചിത്ര രംഗത്തേയും സാമൂഹ്യരംഗത്തേയും ഉൾപ്പെടെ നിരവധി പേർ ഈ ചടങ്ങിൽ പങ്കെടുത്തു.

കൈതപ്രം, ജാസി ഗിഫ്‌ട്‌ ടീമിന്റെ അഞ്ചു ഗാനങ്ങൾ പിന്നീട്‌ ഈ ചിത്രത്തിനുവേണ്ടി റെക്കോർഡ്‌ ചെയ്യുകയുണ്ടായി. മീനാക്ഷിയാണ്‌ നായിക. റിയാസ്‌ ഖാൻ, ബാബു ആന്റണി തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്‌.

Generated from archived content: cinema3_june2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here