കമലഹാസനും ജയസൂര്യയും ഒന്നിക്കുന്നു

മലയാളത്തിന്റെ പ്രിയ യുവനടൻ ജയസൂര്യയ്‌ക്ക്‌ വലിയൊരു അവസരം നല്‌കി കമലഹാസൻ തന്റെ ചിത്രത്തിലേക്ക്‌ ക്ഷണിച്ചിരിക്കുന്നു. തന്റെ പുതിയ ചിത്രമായ ‘വസൂൽരാജ്‌ എം.ബി.ബി.എസി’ൽ അഭിനയിക്കാനാണ്‌ കമലഹാസൻ ജയസൂര്യയെ തേടിയെത്തിയത്‌. ജയസൂര്യയുടെ കരിയറിലെ വലിയൊരു വഴിത്തിരിവാകാം ഈ അവസരം.

തമിഴ്‌ യുവതാരം ധനുഷിന്റെ ഡേറ്റ്‌ പ്രശ്‌നമായതാണ്‌ ജയസൂര്യയ്‌ക്ക്‌ അവസരം ലഭിക്കാൻ കാരണം. സഹീർ എന്ന കാൻസർ രോഗിയായ മുസ്സീം യുവാവിനെയാണ്‌ ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുക. കമലിനൊപ്പം പ്രഭുവും ഈ ചിത്രത്തിൽ മുഖ്യമായ വേഷം അവതരിപ്പിക്കുന്നുണ്ട്‌. ചരൺരാജാണ്‌ സംവിധായകൻ.

Generated from archived content: cinema3_june17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English