കുടുംബകഥയുടെ മധുരമൂറുന്ന ‘മാമ്പഴക്കാലം’

ഒരു കുടുംബകഥയുടെ മാധുര്യമൂറുന്ന ‘മാമ്പഴക്കാലം’ ജോഷിയും മോഹൻലാലും ചേർന്നാണ്‌ ഒരുക്കുന്നത്‌. ഏറെനാളുകൾക്കുശേഷം മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭനയും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇത്‌ ശ്രദ്ധ പിടിച്ചുപറ്റും. ഒരു ഗൾഫുകാരന്റെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന ഈ സിനിമയിൽ ചിറമനയ്‌ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ്‌ മോഹൻലാൽ അവതരിപ്പിക്കുന്നത്‌. മോഹൻലാലിനും ശോഭനയ്‌ക്കും പുറമെ, പൂർണ്ണിമ, കലാഭവൻമണി, ഹരിശ്രീ അശോകൻ, ഇന്നസെന്റ്‌, കൊച്ചിൻ ഹനീഫ, സുധീഷ്‌, കല്പന എന്നിവർ അഭിനയിക്കുന്നു. ടി.എ.ഷാഹിദ്‌ രചന നടത്തുന്ന ആ ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്‌ ഗിരീഷ്‌ പുത്തഞ്ചേരിയും എം.ജയചന്ദ്രനുമാണ്‌. സജീവ്‌ ശങ്കർ ഛായാഗ്രഹണവും, രഞ്ജൻ എബ്രഹാം എഡിറ്റിംഗും, സാലു കെ.ജോർജ്‌ കലാസംവിധാനവും നിർവ്വഹിക്കുന്നു. അരോമ മൂവിമേക്കേഴ്‌സിന്റെ ബാനറിൽ എം.മണിയാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.

Generated from archived content: cinema2_oct6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English