സിനിമയ്‌ക്കുളളിലെ സിനിമയുടെ കഥയുമായി ‘ഉദയനാണ് താരം’ എത്തുന്നു. ശ്രീനിവാസന്റെ രചനയിൽ മോഹൻലാൽ നായകനാകുന്ന ഈ ചിത്രം സിനിമാലോകത്ത് ഏറെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. നവാഗതനായ റോഷൻ ആൻഡ്രൂസാണ് സംവിധായകൻ.
ഏറെ ഇടവേളയ്‌ക്കുശേഷം ശ്രീനിവാസന്റെ രചനയിൽ മോഹൻലാൽ നായകനാകുന്ന ഈ സിനിമയിൽ നായിക മീനയാണ്. മുകേഷ്, ശ്രീനിവാസൻ, ജഗതി, ഇന്നസന്റ്, കൊച്ചിൻ ഹനീഫ, സലിംകുമാർ, ഗണേഷ്‌കുമാർ തുടങ്ങി ശക്തരായ നടന്മാർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ലോഹിതദാസ് അതിഥിതാരമായും എത്തുന്നുണ്ട്.
കാൾട്ടൻ ഫിലിംസ് ഒരുക്കുന്ന ‘ഉദയനാണ് താര’ത്തിന്റെ ഛായാഗ്രഹണം എസ്.കുമാറാണ് നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രം ക്രിസ്‌തുമസിന് തീയറ്ററുകളിലെത്തും.
Generated from archived content: cinema2_nov17.html