പ്രപഞ്ചം സംഗീതമയമാണ്. പ്രണയവും ജനനവും മരണവും എല്ലാം സംഗീതത്തിന്റെ സാന്നിധ്യമറിയിക്കുന്നവയാണ്. ഈയൊരു ഉൾക്കാഴ്‌ചയോടെയാണ് ശിവപ്രസാദ് “ഈ സ്‌നേഹതീരത്ത്” സംവിധാനം ചെയ്യുന്നത്.
സംഗീത പശ്ചാത്തലമുളള ഒരു ബ്രാഹ്‌മണ കുടുംബത്തിലെ സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ നെടുമുടിവേണു, കൊച്ചിൻ ഹനീഫ, സുധീഷ്, ഉമാശങ്കരി, സുജാകാർത്തിക എന്നിവരും പ്രധാനവേഷമണിയുന്നു. പ്രശസ്ത തെന്നിന്ത്യൻ നടി ജയപ്രദ കുഞ്ചാക്കോ ബോബന്റെ അമ്മയായി അഭിനയിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. വേലുച്ചാമി കൗണ്ടർ എന്ന വില്ലൻ വേഷം അവതരിപ്പിക്കുന്നത് ലാൽ ആണ്.
പ്രശസ്ത സംഗീതവിദ്വാൻ എൽ.സുബ്രഹ്‌മണ്യമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം – ഡോ.എം.എസ്.രാമകൃഷ്‌ണൻ, ഗാനരചന – എസ്. രമേശൻ നായർ, ഛായാഗ്രഹണം-കെ.എൻ.നമ്പ്യാർ, എഡിറ്റിംഗ് – ബീനാപോൾ.
Generated from archived content: cinema2_june23.html