‘ചകോരം’ എന്ന തന്റെ ആദ്യസിനിമയിലൂടെ അംഗീകാരം നേടിയ എം.എ.വേണു പ്രണയത്തിന്റെ പുതിയ അർത്ഥങ്ങൾ കണ്ടെത്തി ഒരുക്കുന്ന ചിത്രമാണ് ‘കാക്കക്കറുമ്പൻ’. കറുത്ത് വിരൂപനും, അന്തർമുഖനും, വിദ്യാഭ്യാസമില്ലാത്തവനുമായ രമേശൻ എന്ന യുവാവും മീനാക്ഷിയെന്ന പെൺകുട്ടിയും തമ്മിലുളള തികച്ചും വ്യത്യസ്‌തമായ ആത്‌മബന്ധത്തിന്റെ കഥ പറയുകയാണ് എം.എ.വേണു ഈ ചിത്രത്തിലൂടെ. ഒപ്പം ഒരു ഗ്രാമത്തിന്റെ സ്പന്ദനങ്ങളും ഈ ചിത്രത്തിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.
രമേശനായി സിദ്ധാർത്ഥനും വെളളിനക്ഷത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മീനാക്ഷി സ്വന്തം പേരിൽതന്നെ നായികയുമാകുന്നു. ജഗതി, നെടുമുടി വേണു, സായ്‌കുമാർ, ഹരിശ്രീ അശോകൻ, സുധീഷ്, ശ്രീരാമൻ, പൊന്നമ്മ ബാബു എന്നിവർക്കൊപ്പം റിയാസ്‌ഖാനും അഭിനയിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകർന്നിരിക്കുന്നു.
Generated from archived content: cinema2_june17.html
Click this button or press Ctrl+G to toggle between Malayalam and English