മമ്മൂട്ടി നായകനാകുന്ന ‘കാഴ്‌ച’യുടെ ചിത്രീകരണം കുട്ടനാടൻ ഗ്രാമങ്ങളായ ചമ്പക്കുളം, കാവാലം, നെടുമുടി എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു. പത്മരാജന്റെ ശിഷ്യനും, മറ്റ് ഒട്ടേറെ സംവിധായകർക്കൊപ്പം സഹകരിച്ചിട്ടുളള ബ്ലസ്സിയുടെ ആദ്യസംരംഭമാണ് ‘കാഴ്‌ച’. ഫിലിം ഓപ്പറേറ്ററായ കുട്ടനാട്ടുകാരൻ മാധവൻ എന്നയാളുടെയും അനാഥനായ പവൻ എന്ന കുട്ടിയുടേയും കഥ പറയുകയാണ് ബ്ലസ്സി ഈ ചിത്രത്തിലൂടെ. മാധവനായി മമ്മൂട്ടിയും പവനായി മാസ്‌റ്റർ യാഷ് എന്ന ബാലനടനും അഭിനയിക്കുന്നു. നായിക പ്രസിദ്ധ മോഡലായ പത്‌മപ്രിയയാണ്. ഇന്നസെന്റ്, കലാഭവൻ മണി, വേണു നാഗവളളി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Generated from archived content: cinema2_july23.html