‘നെയ്‌ത്തുകാരൻ’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുളള സംസ്ഥാന അവാർഡ് നേടിയ പ്രിയനന്ദനന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങി. ഇനിയും പേരിടാത്ത ഈ പ്രൊജക്‌റ്റിന് കഥയും തിരക്കഥയും ഒരുക്കുന്നത് മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻനായരാണ്. ഒരു സിനിമയ്‌ക്കുവേണ്ടി ഏറെ നാളുകൾക്കുശേഷമാണ് എം.ടി തന്റെ തൂലിക ചലിപ്പിക്കുന്നത്.
പ്രിയനന്ദനന്റെ ഒന്നിലധികം ചിത്രങ്ങൾ അനൗൺസ് ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയും പ്രമേയപരമായ പ്രശ്‌നങ്ങളുമാണ് പലതും തടസ്സപ്പെടാൻ കാരണം. ഇതിനിടയിൽ പ്രിയനന്ദനൻ ഒരു ചിത്രത്തിൽ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. അതിനുശേഷം ഇപ്പോഴാണ് അദ്ദേഹം സിനിമാലോകത്തേയ്‌ക്കെത്തുന്നത്.
നായികാപ്രാധാന്യമുളള പുതിയ ചിത്രത്തിലെ പ്രധാനവേഷം കാവ്യമാധവനായിരിക്കും ചെയ്യുക. പ്രിയനന്ദനന്റെയും എം.ടിയുടെയും പുതിയ സംരംഭം സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Generated from archived content: cinema1_june9.html