ജയരാജും ജാസിഗിഫ്‌റ്റും ഒന്നിക്കുന്ന “റെയിൻ റെയിൻ കം എഗെയ്‌ൻ”

‘ഫോർ ദ പീപ്പിളി’ന്റെ അത്യപൂർവ്വ വിജയത്തിനുശേഷം ജയരാജ്‌ ഒരുക്കുന്ന പുതിയ ചിത്രമാണ്‌ ‘റെയിൻ റെയിൻ കം എഗെയ്‌ൻ’. ‘ഫോർ ദ പീപ്പിളി’ലൂടെ സിനിമാസംഗീതലോകത്തെ പുതിയ താരോദയമായ ജാസിഗിഫ്‌റ്റ്‌ തന്നെയാണ്‌ ഈ സിനിമയുടെ സംഗീതവും കൈകാര്യം ചെയ്യുന്നത്‌. അതോടൊപ്പം സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെയും ജാസി അവതരിപ്പിക്കുന്നു. കൈതപ്രത്തിന്റെ വരികൾക്കാണ്‌ ജാസി സംഗീതം നല്‌കുന്നത്‌.

മഴയുടെ പശ്ചാത്തലത്തിലുളള സുന്ദരമായൊരു കാമ്പസ്‌ പ്രണയകഥയാണ്‌ ‘റെയിൻ റെയിൻ കം എഗെയ്‌ൻ’. ചിത്രത്തിന്റെ കഥ ജയരാജിന്റേതാണ്‌. തിരക്കഥ ശരത്‌ ഹരിദാസ്‌ നിർവഹിച്ചിരിക്കുന്നു.

Generated from archived content: cinema1_june23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here