ഒരു ഹൗസിംഗ് കോളനിയെ കേന്ദ്രീകരിച്ചാണ് ഷാജൂൺ കാര്യാൽ തന്റെ പുതിയ ചിത്രമായ ‘ഗ്രീറ്റിംഗ്‌സ്’ അണിയിച്ചൊരുക്കുന്നത്. ഹൗസിംഗ് കോളനി നിവാസികളായ റിട്ടയേർഡ് ഉദ്യോഗസ്ഥനായ അരവിന്ദാക്ഷൻ നായരുടേയും മകൻ ഗോപന്റേയും ഇവരുടെ ഇടയിലേക്ക് കടന്നുവരുന്ന ശീതൾ എന്ന പെൺകുട്ടിയുടേയും ഇവരുടെ അയൽക്കാരായ രങ്കസ്വാമി അയ്യങ്കാർ, കസ്തൂരി എന്നീ ക്രിമിനൽ വക്കീലന്മാരുടേയും കഥയാണ് ഷാജൂൺ രസകരമായി അവതരിപ്പിക്കുന്നത്. അരവിന്ദാക്ഷൻ നായരായി ഇന്നസെന്റും ഗോപനായി ജയസൂര്യയും ശീതളായി കാവ്യാമാധവനും വേഷമിടുന്നു. രംഗസ്വാമിയേയും കസ്തൂരിയേയും അവതരിപ്പിക്കുന്നത് സിദ്ദിഖും ഗീതയുമാണ്. വിരുമാണ്ടി എന്ന കഥാപാത്രമായി സലിംകുമാറും ഈ ചിത്രത്തിലഭിനയിക്കുന്നു.
ഘോഷ് ക്രിയേഷന്റെ ബാനറിൽ അരുൺഘോഷ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കൊച്ചിയിലാണ് നടക്കുന്നത്.
Generated from archived content: cinema1_july23.html