‘ബാലേട്ടനു’ശേഷം ജയറാമിനെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്‌ത ‘മയിലാട്ടം’ മികച്ച കളക്‌ഷനോടെ മുന്നേറുകയാണ്. ജയറാമിന്റെ ഡബിൾറോളും ജഗതി, മണിയൻപിളള രാജു തുടങ്ങിയവരുടെ പ്രകടനങ്ങളും മയിലാട്ടത്തിന്റെ വിജയത്തിന് സഹായമായിട്ടുണ്ട്.
കമൽ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെൺകുട്ടി’യും പ്രേക്ഷക ശ്രദ്ധ നേടി. പുതുമുഖ ജോഡിയായ അമൃതപ്രകാശും ജയദേവനും പ്രേക്ഷക മനസ്സിൽ ഇടം തേടി എന്നു പറയാം.
മമ്മൂട്ടിയുടെ വ്യത്യസ്ത വേഷവുമായി ഒരുങ്ങിയ സഞ്ജീവ് ശിവന്റെ കന്നിച്ചിത്രം അപരിചിതൻ പുതുമകൊണ്ട് ഏറെ പ്രത്യേകതകൾ പ്രകടിപ്പിക്കുന്നു. മോഹൻലാൽ ഗസ്‌റ്റ് റോളിൽ അഭിനയിക്കുന്നു. ‘വാണ്ടഡ്’ എന്ന ത്രില്ലർ ആദ്യദിനങ്ങളിൽ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്. മധുവാര്യർ, അരവിന്ദർ, നിഷാന്ത്‌സാഗർ, അനിയപ്പൻ എന്നീ യുവതാരങ്ങൾ ഈ ചിത്രത്തിൽ മികവു പുലർത്തുന്നുണ്ട്.
Generated from archived content: cinema1_aug4.html