ഒട്ടേറെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റിയാസ്‌ഖാൻ ‘ഹായ്…’ എന്ന ചിത്രത്തിലൂടെ നായകനാകുന്നു. കൊച്ചിയിലും മലമ്പുഴയിലുമാണ് ചിത്രീകരണം നടക്കുന്നത്. എ.വൺ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ പി.അബ്ദുൾഖാദർ നിർമ്മിക്കുന്ന ‘ഹായ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ കെ.ആർ.രാംദാസാണ്. പുതുമുഖമായ മേഘനയാണ് റിയാസിന്റെ നായിക. ഈ ചിത്രം തമിഴിലും റീമേക്ക് ചെയ്യുവാൻ സാധ്യതയുണ്ട്. ഫ്ലാറ്റു ജീവിതത്തിനിടയിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ‘ഹായ്’ ചിത്രീകരിക്കുന്നത്. ബിയാർ പ്രസാദിന്റെ രചനയിൽ ദേവരാജൻ മാസ്‌റ്ററുടെ ശിഷ്യനായ ബി.ജെ.പ്രകാശ് സംവിധാനം ചെയ്യുന്ന അഞ്ചുപാട്ടുകൾ ഈ ചിത്രത്തിലെ പ്രത്യേകതയാണ്. രശ്‌മി, വിജീഷ് എന്നീ പുതുമുഖഗായകരും ഈ ചിത്രത്തിലൂടെ കടന്നുവരുന്നു.
ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, ചാരുഹാസൻ, സാലു കൂറ്റനാട് തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഛായാഗ്രഹണം -ഉൽപൽ വി.നായർ, കല – രൂപേഷ് ചീയ്യാരം, ചമയം – ബോബൻ, സംഘട്ടനം – മാഫിയ ശശി, എഡിറ്റിംഗ് -കെ. രാജഗോപാൽ എന്നിവരാണ്.
Generated from archived content: cinema1_aug20.html