മോഹൻലാലിന്‌ കരുത്തുളള കഥാപാത്രവുമായി ‘വടക്കുംനാഥൻ’

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെയാണ്‌ ഷാജൂൺ കാര്യാൽ ‘വടക്കുംനാഥൻ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക്‌ നല്‌കുന്നത്‌. ആദ്ധ്യാത്മികവഴികളിലൂടെ ഒരു സുന്ദരമായ കുടുംബകഥ പറയുകയാണ്‌ ഈ ചിത്രം. പ്രൊഫ.ഇരിങ്ങൂർ ഭരതപ്പിഷാരടിയെന്ന വേദാന്ത പണ്ഡിതനെയാണ്‌ മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. ഹിമാലയത്തിലും കേരളത്തിലുമായാണ്‌ വടക്കുംനാഥന്റെ ചിത്രീകരണം നടക്കുന്നത്‌. ആദ്ധ്യാത്മികതയുടെ ആവരണമണിഞ്ഞ്‌ മറ്റെന്തോ രഹസ്യം തേടിയാണ്‌ പിഷാരടി ഹിമാലയത്തിലെത്തുന്നത്‌. അമ്മയേയും പെങ്ങളേയും അനിയനേയും പിന്നെ പ്രണയിക്കുന്ന പെണ്ണിനേയും ഉപേക്ഷിച്ച്‌ ഇയാൾ നടത്തുന്ന ഹിമാലയയാത്രയാണ്‌ ഈ സിനിമയിൽ ആകാംഷ സൃഷ്‌ടിക്കുന്നത്‌.

ബാബാക്രിയേഷന്റെ ബാനറിൽ ഗോവിന്ദൻകുട്ടിയും എം.രാജനും ചേർന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന ഗിരീഷ്‌ പുത്തഞ്ചേരിയാണ്‌. സംവിധാനം ഷാജൂൺ കാര്യാൽ.

Generated from archived content: cinema-sept8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here