രാക്ഷസരാജാവിനുശേഷം പുതിയൊരു പോലീസ് കഥയുമായി വിനയനെത്തുന്നു. വൈശാഖ മൂവിസിന്റെ ബാനറിൽ പി.രാജൻ നിർമ്മിക്കുന്ന ‘സത്യം’ എന്ന ചിത്രത്തിലാണ് വിനയൻ വ്യത്യസ്തനായ ഒരു പോലീസ് ഓഫീസറുടെ കഥ പറയുന്നത്. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തിലെ നായിക പ്രിയാമണിയാണ്. കുറ്റവാളികൾക്കു മാത്രമല്ല മേലുദ്യോഗസ്ഥൻമാർക്കുവരെ ഭയമുളള ഒരു സബ്‌ഇൻസ്‌പെക്‌ടറുടെ വേഷമാണ് പൃഥ്വിരാജിന്റേത്.
ആനന്ദരാജ്, ലാലു അലക്‌സ്, തിലകൻ, സുരേഷ്‌കൃഷ്ണ, ബാബുരാജ് എന്നിവർ പ്രധാന വേഷമണിയുന്ന ഈ ചിത്രത്തിന്റെ ഗാനരചന കൈതപ്രവും സംഗീതം എം.രാജേന്ദ്രനുമാണ്. ഷാജി ഛായാഗ്രഹണവും ബി.മുരളി എഡിറ്റിംഗും സാലു കെ.ജോർജ് കലാസംവിധാനവും നിർവഹിക്കുന്നു.
Generated from archived content: cinem1_july7.html