മലയാളി പ്രേക്ഷകരുടെ മനസിൽ സ്‌ഥിരപ്രതിഷ്‌ഠ നേടിയ സുരേഷ്‌ഗോപി – ശോഭന ജോഡി വീണ്ടും ‘മിഴികൾ സാക്ഷി’ ഫെയിം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഏകാദശി’യിലാണ് സുരേഷും ശോഭനയും കേന്ദ്രകഥാപാത്രങ്ങളാകുന്നത്. നവ്യ നായരാണ് ചിത്രത്തിലെ മറ്റൊരു നായിക. മനോജ് കെ. ജയൻ, വിനീത് എന്നിവരും മുഖ്യവേഷത്തിലുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ‘ഏകാദശി’യുടെ രചന നിർവഹിച്ചിരിക്കുന്നത്. ‘മിഴികൾ സാക്ഷി’യുടെ തിരക്കഥാകൃത്ത് അനിൽ മുഖത്തല. നന്ദിക്കൽ സിനിമാസിന്റെ ബനറിൽ സന്ദീപ് ആർ. നാരായണൻ നിർമിക്കുന്ന ‘ഏകാദശി’യുടെ ഷൂട്ടിംഗ് ഉടൻ തിരുവനന്തപുരത്താരംഭിക്കും.
മലയാളത്തിലെ എന്നത്തെയും സൂപ്പർഹിറ്റ് ചിത്രം ‘മണിചിത്രത്താഴ്’ ആണ് സുരോഷ്‌ഗോപി – ശോഭന ജോഡി ജനഹൃദയത്തിലേറ്റിയത്.
Generated from archived content: cinima1_may15_09.html Author: chithra_lekha