തമിഴകത്തെ വിരലിലെണ്ണാവുന്ന അവിവാഹിത യുവതാരങ്ങളിൽ മുമ്പനായ ജയം രവിയുടെ വിവാഹവാർത്ത ആരാധികമാരെ നിരാശരാക്കുന്നു. ടീനേജ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ രവിയുടെ പ്രതിശ്രുതവധു ‘വീരാപ്പ് ’ ഫെയിം നിർമാതാവ് വിജയകുമാറിന്റെ മകൾ ആർതിയാണ്. സ്കോട്ട്ലൻ്റിൽ നിന്നും എം. ബി. എ. ബിരുദം സ്വന്തമാക്കിയ സുന്ദരിയും ജയം രവിയും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവത്രെ. എഡിറ്ററും നിർമാതാവുമായ മോഹനന്റെ മകൻ രവി ജയം, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി എന്നീ ചിത്രങ്ങളിലുടെയാണ് ശ്രദ്ധനേടിയത്.
Generated from archived content: cinima1_mar6_09.html Author: chithra_lekha