ചരിത്ര സിനിമയുടെ ഭാഗമായി ചെറിയൊരിടവേളക്കു ശേഷം പ്രേക്ഷകർക്കു മുന്നിലെത്തുകയാണ് തബു. അശോക ചക്രവർത്തിയായി ബിഗ്‌ബി അമിതാഭ് ബച്ചൻ പ്രത്യക്ഷപ്പെടുന്ന സിനിമ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്നു. അശോകന്റെ ഭാര്യ തിഷ്യ രക്ഷിതയായി തബു മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ‘ചീനികം’ എന്ന ചിത്രത്തിനു ശേഷം ബച്ചനും തബുവും നായകനും നായികയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്‌ടിനുണ്ട്.
ദേശീയാംഗീകാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ തബു കുറച്ചുകാലമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. മികച്ച റോളുകളുടെ അഭാവമാണത്രേ പിൻമാറ്റത്തിന് കാരണം.
Generated from archived content: cinima1_mar14_09.html Author: chithra_lekha