ഹിന്ദി ചിത്രങ്ങളിലേക്കുള്ള ക്ഷണം ദേശീയാംഗീകാരം നേടിയ താരം പ്രിയാമണി നിരാകരിച്ചതായി വാർത്ത. ഒന്നല്ല രണ്ടു ചിത്രങ്ങളാണ് പ്രിയ തള്ളിക്കളഞ്ഞതത്രേ. അവാർഡ്് ചിത്രങ്ങളായതിനാലാണ് മേൽപ്പറഞ്ഞ പ്രോജക്‌ടുകളെല്ലാം ഒഴിവാക്കാൻ നിർബന്ധിതമാക്കിയതെന്ന് നടിയോടടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ദേശീയ അവാർഡ് നേടിക്കൊടുത്ത പരുത്തിവീരനിലെ മുത്തഴകുപോലുള്ള നായികാ കഥാപാത്രങ്ങളുമായാണ് ഹിന്ദി സിനിമാ നിർമ്മാതാക്കൾ പ്രായാമണിയെ സമീപിച്ചതത്രേ. ഇമേജ് മാറ്റിക്കുറിക്കാൻ ഗ്ലാമർ വേഷങ്ങളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ് പ്രിയ ഇപ്പോൾ.
Generated from archived content: cinima1_feb27_09.html Author: chithra_lekha